Book Pooja Online
Play Narasimha Mantra
News & Events

1. നാഗപൂജ മാലാപ്പറമ്പ് മാട്ടുമ്മൽ ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ

നാഗപൂജ മാലാപ്പറമ്പ് മാട്ടുമ്മൽ ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ നാഗപ്രതിഷ്ഠ ക്ക് പൂജ (സർപ്പ പൂജ )തുലാമാസത്തിലെ ആയില്യം നാളിൽ (30-10-21)ആണ് നടത്തുന്നത്. വഴിപാട് നടത്താൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുകയോ On line ബുക്കിങ് നടത്തുകയോ ചെയ്യാവുന്നതാണ്. ???? cont. Number :9048769502

2. സ്വർഗ്ഗീയ ശങ്കർ ശാസ്ത്രി സ്മൃതി ദിനത്തിൽ ക്ഷേത്രം ട്രസ്റ്റ് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു

സ്വർഗ്ഗീയ ശങ്കർ ശാസ്ത്രി 1940ൽ ശ്രീഗുരുജി ഗോൾവാൾക്കർ സർസംഘ് ചാലക് സ്ഥാനമേറ്റയുടൻ ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും നൂറുകണക്കിന് പ്രചാരകന്മാരെ അയച്ചു സംഘത്തിന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതി നടപ്പിലാക്കി. ഈനിയോഗമനുസരിച്ച് ഡി. ബി. റ്റെങ്കിടി ക്ക് ശേഷം മലബാറിൽ സംഘപ്രവർത്തനത്തിന്റെ സുശക്തമായ അടിത്തറ സൃഷ്ടിച്ച പ്രചാരകനാണ് പൂനാ സ്വദേശിയായ ശ്രീ ശങ്കർ ശാസ്ത്രി. മലബാറിൽ പാലക്കാട് മുതൽ കണ്ണൂർ വരെയുള്ള മേഖലകളിൽ ശാഖകൾ ആരംഭിക്കുന്നതും പ്രഗത്ഭരായ പ്രവർത്തകരെ കണ്ടെത്തി പ്രചാരകരാക്കിയതും ശ്രീ ശാസ്ത്രിജി യായിരുന്നു. രാ. വേണുഗോപാൽ, ടി. എൻ. ഭരതൻ, സി. പി. ജനാർദ്ദനൻ, സി. വി. ശ്രീധരൻ, എ. ബാലകൃഷ്ണൻ, സി. ഗോപാലൻ തുടങ്ങിയവരെ യെല്ലാം പ്രസ്ഥാനത്തിലേക്ക് കൊണ്ടുവന്നത് ശാസ്ത്രിജിയാണ്. ബേപ്പൂർ, തലശ്ശേരി, കോഴിക്കോട്, വയനാട് മേഖലകളിൽ സംഘസ്വാധീനം ഉണ്ടാക്കിയത് ശാസ്ത്രിജിയുടെ പ്രവർത്തനം മൂലമാണ്. വയനാട്ടിലെ മുട്ടിൽ ശ്രീ വിവേകാനന്ദ മെഡിക്കൽ മിഷൻ ആശുപത്രിക്ക് തുടക്കം കുറിച്ചത് ശാസ്ത്രിയാണ്. മാട്ടുമ്മൽശ്രീ നരസിംഹമൂർത്തി ക്ഷേത്രം പുനരുദ്ധാരണത്തിനും അദ്ദേഹം പ്രേരണ യേകി. ശ്രീ രാമസിംഹനെ കോഴിക്കോട് ആര്യസമാജത്തിൽ വെച്ചു സ്വധർമത്തിലേക്ക് പരാവർത്തനം ചെയ്യാനും അദ്ദേഹം വേണ്ട കാര്യങ്ങൾ ചെയ്തു. 2006ൽ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം കഴിഞ്ഞും പിന്നീട് നിർമ്മാണ ഘട്ടങ്ങളിൽ പലപ്പോഴും ക്ഷേത്ര സങ്കേതം സന്ദർശിച്ചും നാഗ്പുർ, പൂനെ, മുംബൈ, ബാംഗ്ലൂർ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ധനസഹായമെത്തിച്ചും ക്ഷേത്രനിർമാണത്തിൽ പങ്കു കൊണ്ടു. പുനഃപ്രതിഷ്ഠ നടന്ന 2011ജൂലൈ മാസത്തിനു കൃത്യം ഒരു വര്ഷം മുൻപ് 2010ജൂലൈ 12ന് ആ ധന്യാത്മാവ് ഇഹലോകവാസം വെടിഞ്ഞു. ഈ സ്മൃതി ദിനത്തിൽ ക്ഷേത്രം ട്രസ്റ്റ് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. ???????? ---- കെ. പി. വാസു മാസ്റ്റർ.

3. 2021 കർക്കിടക മാസത്തിൽ ഓൺലൈൻ ആയി രാമായണ പാരായണം

രാമായണപാരായണംമാലാപ്പറമ്പ് മാട്ടുമ്മൽ ശ്രീ നരസിംഹമൂർത്തി ക്ഷേത്രം ഫേസ്ബുക് /യൂട്യൂബ് പേജ് വഴി കർക്കിടകമാസം 1മുതൽ രാമായണം വായനയുടെ വീഡിയോ പ്രക്ഷേപണം ചെയ്യാൻ ഉദ്ദേശിക്കുന്നു. വീടുകളിൽ മുതിർന്നവരോ കുട്ടികളോ രാമായണം വായിക്കുന്നതിന്റെ വ്യക്തമായ, ആലാപന ഭംഗിയുള്ള ഹ്രസ്വ വിഡിയോകൾ (10മിനുറ്റ് ) താഴെ കൊടുത്ത വാട്സ്ആപ്പ് നമ്പറിൽ 15-7-21ന് മുൻപായി അയച്ചു തരാൻ അപേക്ഷ. വാട്സ് ആപ്പ് : 9744028844

4. സോപാന സംഗീതം- ഫേസ്ബുക് ലൈവ്, പ്രതിഷ്ഠാ ദിനത്തിൽ അങ്ങാടിപ്പുറം വേണുഗോപാല മാരാർ അവതരിപ്പിക്കുന്നു 21//06/2021- 05:30 PM

സോപാനസംഗീതം ലൈവ് -------------------------------------- പ്രതിഷ്ഠാദിനമായ 21-6-21 തിങ്കൾ വൈകുന്നേരം 5.30ന് സോപാന സംഗീത കലാരത്നം ശ്രീ. അങ്ങാടിപ്പുറം വേണുഗോപാലമാരാർ ക്ഷേത്ര നടയിൽ നിന്ന് സോപാന സംഗീതം അവതരിപ്പിക്കുന്നു. ക്ഷേത്രം Face Book പേജിൽ ലൈവ് ആയി കാണാൻ സന്ദർശിക്കുക.. https://www.facebook.com/Mattummal-Sri-Narasimhamoorthy-Temple-110139014643620

© 2020 Malaparmba mattummal narasimha moorthy All Right Reserved Privacy Policy and Terms & Conditions